KozhikodeKeralaNattuvarthaLatest NewsNews

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക്: സർക്കാരിനെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ

കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങി മുസ്ലിം സംഘടനകൾ. തുടർ സമരം ആസൂത്രണം ചെയ്യാൻ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേരും. വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം സർക്കാരിനെതിരെ പ്രക്ഷോഭവും സംഘടിപ്പിക്കാൻ മുസ്ലിം സംഘടകൾ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾക്കായാണ് 30 ന് യോഗം ചേരുന്നത്.

വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്‌സോ കേസില്‍ അറസ്റ്റിൽ

സർക്കാരിന്റെ തീരുമാനം വഖഫ് ആക്ടിന് എതിരാണെന്നും, മതവിശ്വാസികൾ അല്ലാത്തവരെ മതത്തിന്റെ പേരിലുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നുമാണ് മുസ്ലിം സംഘടനകളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button