Latest NewsKeralaNattuvarthaNews

വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്‌സോ കേസില്‍ അറസ്റ്റിൽ

പരവൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ഈഴംവിള ആദിത്യഭവനില്‍ മണിക്കുട്ടനെ(48)യാണ് പരവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയശേഷം പ്രതി അതിക്രമത്തിന് മുതിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടന്നുപിടിച്ച പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളമുണ്ടാക്കി കുട്ടി പുറത്തേക്ക് ഓടിയ പെൺകുട്ടി പിന്നീട് അമ്മയെത്തിയപ്പോള്‍ സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം കുട്ടി പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തിൽ പോക്‌സോ കുറ്റംചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button