അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബയോറാഡ്, റോഷെ എന്നിവയുമായി സഹകരിച്ച് ആസ്റ്റർ വോളന്റിയർമാരാണ് സൗജന്യ പ്രമേഹ പരിശോധനയും എച്ച്ബിഎ1സി ടെസ്റ്റുകളും വാഗ്ദാനം ചെയ്യുന്നത്.
ജിസിസിയിലും ഇന്ത്യയിലുടനീളമുള്ള ആസ്റ്റർ ഹോസ്പിറ്റലുകളിലൂടെയും ക്ലിനിക്കുകളിലൂടെയും അവബോധം സൃഷ്ടിക്കുന്നതിനും നേരത്തെയുള്ള സ്ക്രീനിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നടപടി. ഡിസംബർ 7 വരെ ഇത്തരത്തിൽ സൗജന്യ സേവനം ലഭ്യമാണ്.
ലോകമെമ്പാടും അതിവേഗം വളരുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹമെങ്കിലും, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, മരുന്നുകൾ എന്നിവ ഉപയോഗിച്ച് അതിന്റെ അനന്തരഫലങ്ങൾ ഒഴിവാക്കാമെന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും പറയുന്നത്. 40 വയസ്സിനു മുകളിലുള്ളവരിൽ പ്രമേഹം കൂടുതലായി കാണപ്പെട്ടിരുന്നെങ്കിൽ, ഇപ്പോൾ എല്ലാ പ്രായത്തിലുമുള്ളവരിലും ഇത് സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും കൗമാരക്കാർക്കും യുവാക്കൾക്കും പോലും പ്രമേഹം വരാനുള്ള സാധ്യത മുൻപത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ? കുറിപ്പുമായി അരുൺകുമാർ
Post Your Comments