ThiruvananthapuramNattuvarthaKeralaNews

യുവാവിനെ ​ക്രൂരമായി മർദിച്ചയാൾക്ക്​ സ്​റ്റേഷൻ ജാമ്യം നൽകിയ എസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : യുവാവിനെ ക്രൂരമായി മർദിച്ചയാൾക്ക്​ സ്​റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച മംഗലപുരം എസ്.ഐ തുളസീധരൻ നായരെ സസ്പെൻഡ്​ ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ശേഷം നടപടിയെടുക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.

Also Read : സിഖ് ജാഥക്ക് പോയ കൊൽക്കത്ത വീട്ടമ്മക്ക് ലവ് ജിഹാദ് : പാക് അധികൃതർ തിരിച്ചു വിട്ടു, ഒടുവിൽ പഴയ ഭർത്താവിനൊപ്പം മടങ്ങി

ഡിവൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല. ഈ കഴിഞ്ഞ 21നാണ് കണിയാപുരത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ അനസിനെ മസ്താൻമുക്ക് സ്വദേശിയായ ഫൈസൽ അടങ്ങുന്ന മൂന്നംഗസംഘം ക്രൂരമായി മർദിച്ചത്. സ്റ്റേഷനിൽ അറിയിച്ചെങ്കിലും കേസ് എടുക്കാൻ തയ്യാറായില്ല.

യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതെത്തുടർന്നാണ് പോലീസ് കേസ് എടുക്കാൻ തയ്യാറായത്. പ്രതിയെ നിയമ നടപടി കൂടാതെ ജാമ്യം നൽകുകയും ചെയ്തു. വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് എസ്. ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button