WayanadLatest NewsKeralaNattuvarthaNews

വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്

കല്‍പ്പറ്റ: വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതിയാണ് ശുപാര്‍ശ നൽകിയത്. സംസ്ഥാന സര്‍ക്കാർ 2018ൽ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് പുനരധിവസം.

പാക്കേജ് അനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രകാരം മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലും ഇന്ത്യയിലും സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഹെൽത്ത് കെയർ ഗ്രൂപ്പ്

വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിൽ തിരിച്ചെത്തുന്ന മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും എസ്.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button