ThiruvananthapuramKeralaLatest NewsNewsEducationCareerEducation & Career

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

പുര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഫലങ്ങള്‍ ഇന്ന് ഉച്ചയോടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.

Read Also : സ്‌കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസുകള്‍: തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പുര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ സമര്‍പ്പിക്കാം. അതേസമയം സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികള്‍ പുറത്തായതോടെയാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണവും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button