തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ശബരിമല തീര്‍ത്ഥാടനം: നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്
വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് അന്തിമ തീരുമാനം എടുക്കും. നിലവില്‍ ഉച്ചവരെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം. അതേസമയം സംസ്ഥാനത്ത് പ്ലസ് വണിന് പുതിയ 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണവും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപ്പളയിലെ വിദ്യാര്‍ത്ഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments