
ജയ്പുര്‍: പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നൽകിയ ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നിദാബ് ഖാനാണ് രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായത്.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു എന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.
കുതിരാനിൽ കിലോമീറ്ററുകൾ നീളത്തിൽ വന്‍ ഗതാഗത കുരുക്ക്: പുതിയ ക്രമീകരണം ഫലവത്തായില്ലെന്ന് നാട്ടുകാർ
2015ല്‍ പാകിസ്ഥാനിൽ പോയി ഐഎസ്‌ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെത്തിയ ഇയാൾ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ കൈമാറുകയായിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു.
Post Your Comments