
തിരുവനന്തപുരം: സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ തന്നെയെന്ന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് പ്രതികരിച്ചു.
Also Read:തണ്ണീര്‍ത്തട അതോറിറ്റിയില്‍ ഒഴിവ്: ഡിസംബര്‍ 4 വരെ അപേക്ഷിക്കാം
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുന്നതിന് മുൻപ് തയ്യാറാക്കിയ സര്‍വേ പ്രകാരമുള്ള സൂചികയെ ‘എൽ.ഡി.എഫ്’ സർക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി ഉയർത്തിക്കാണിക്കുന്നതിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.
നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്. എന്നാൽ, 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കാനൊരുങ്ങുകയാണ് നീതി ആയോഗ്.
Post Your Comments