തൃശൂര്‍; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിന്‍ (29) ആണ് ശിക്ഷിക്കപ്പെട്ടത്. തടവു ശിക്ഷ കൂടാതെ 1.75 ലക്ഷം രൂപ പിഴയും അടയ്ക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് 2016-ലാണ് കേസിനാസ്പദമായ സംഭവം. ജിതിന്‍ കുട്ടിയെ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also : പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
അതേസമയം ഗുണ്ടാ ലിസ്റ്റിലുള്ള ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) കെ.എസ്.ബിനോയ് ആണ് ഹാജരായത്.
Post Your Comments