കൊൽക്കത്ത : സഹപ്രവർത്തകരുടെ ക്രൂരതയിൽ പത്ത് ദിവസം ആശുപത്രിയിൽ നരകയാതന അനുഭവിച്ച യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. സഹപ്രവർത്തകർ മലദ്വാരത്തിലൂടെ വായു കടത്തിവിട്ടതിനെ തുടർന്ന് അത്യാഹിത നിലയിൽ ആശുപത്രിയിൽ കിടന്ന യുവാവാണ് മരണപ്പെട്ടത്.
നവംബർ പതിനാറിനാണ് സംഭവം നടന്നത്. ഹൂഗ്ലി ജില്ലയിലെ നോർത്ത് ബ്രൂക്ക് ജൂട്ട് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരണപ്പെട്ടത്. സംഭവ ദിവസം രാത്രി ഷിഫ്റ്റിലായിരുന്നു റഹ്മത്ത് അലി ജോലി ചെയ്തിരുന്നത്. ഷിഫ്റ്റിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ന്യായീകരണം. എതിർക്കാൻ ശ്രമിച്ച റഹ്മത്ത് അലിയെ സഹപ്രവർത്തകർ ചേർന്ന് ബലമായി പിടിച്ചുവെച്ചായിരുന്നു കൃത്യം ചെയ്തത്.
Read Also : 2021 ലെ അവസാന സൂര്യഗ്രഹണം ഡിസംബറില്‍
മലദ്വാരത്തിലൂടെ വായു കയറ്റിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ റഹ്മത്ത് അലിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹൂഗ്ലിയിലുള്ള ചുഞ്ചുറ ഇമാംബര ആശുപത്രിയിലായിരുന്നു എത്തിച്ചത്. ഇവിടെ നിന്ന് ആരോഗ്യനില കൂടുതൽ വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസം ആശുപത്രിയിൽ ചികിത്സയിൽ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വായു സമ്മർദ്ദത്തെ തുടർന്ന് റഹ്മത്ത് അലിയുടെ കരൾ പൂർണമായും തകർന്നതായി ഡോക്ടർമാർ അറിയിച്ചു.
Post Your Comments