KottayamLatest NewsKeralaNattuvarthaNews

പതിനേഴും പതിനാറും വയസുള്ള സഹോദരിമാരെ കോട്ടയത്തു നിന്ന് കാണാതായതായി പരാതി

കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്

കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കാണാതായി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്.

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. പെണ്‍കുട്ടികളെ രാവിലെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. അമ്മ മഞ്ജു കോട്ടയം നഗരത്തിലെ ഒരു ടെക്സ്റ്റൈല്‍ ജീവനക്കാരിയാണ്. വെള്ളിയാഴ്ച കുട്ടികള്‍ക്ക് ക്ലാസ് ഇല്ലാതിരുന്നതിനാൽ വീട്ടില്‍ തന്നെയായിരുന്നു ഇരുവരും.

Read Also : കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തൽ : രണ്ടുപേർ അറസ്റ്റിൽ

ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അമൃത കോട്ടയം സെന്റ് ആന്‍സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആണ്. അഖില സെന്റ് ആന്‍സില്‍ നിന്നു തന്നെ പത്താം ക്ലാസ് പൂർത്തിയാക്കി.

പെൺകുട്ടികളെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാമ്പാടി പൊലീസ് സ്റ്റേഷനിലെ 0481 2505322 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button