പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിക്കാനിടയായ സംഭവത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹേന്ദ്ര പ്രസാദിനെതിരെ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.
ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. അപകടം ഉണ്ടാക്കാന്‍ ഇടയാക്കിയ എതിരെ ലോറി ഓടിച്ച് വന്ന പ്രജീഷ് എന്നയാള്‍ക്കെതിരെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെ പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയില്‍ തട്ടിയതോടെയാണ് അപകടം ഉണ്ടാവുന്നത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ പെൺകുട്ടികൾ അപകടത്തില്‍പ്പെട്ടത്.
Post Your Comments