വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പാലാംകോണം പൊന്നമ്പി നന്ദുഭവനില്‍ സുരേന്ദ്രന്റെയും ലതയുടെയും മകൻ സുധീഷ് (25) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴിന് എം.സി. റോഡില്‍ വയ്യേറ്റ് ജങ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. മുമ്പിൽ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സുധീഷിന് സാരമായി പരിക്കേറ്റിരുന്നു.
Read Also : ഭാര്യയെയും പിതാവിനെയും മര്‍ദിച്ച കേസ് : യുവാവ് അറസ്റ്റിൽ
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.
Leave a Comment