ErnakulamKeralaLatest NewsNews

ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ‘സൈറണ്‍’: യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കാക്കനാട്: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കാറിൽ സൈറണ്‍പിടിപ്പിച്ച യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്ക് കണ്ടാല്‍ ഉടന്‍ സൈറണ്‍ മുഴക്കി വഴി കണ്ടെത്തി പോകുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സൈറണ്‍ കേട്ട് അംബുലന്‍സ് പോലുള്ള അടിയന്തര സേവനമാണെന്ന് കരുതി ആളുകള്‍ വാഹനം ഒതുക്കി വഴി ഒരുക്കും. വാഹനത്തിന്‍റെ സൈറണ്‍ പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് 2000 രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പാഞ്ഞ് പോയിരുന്നു. അംബുലന്‍സ് ആണെന്ന് കരുതി കാറിനെ കടന്നുപോകാന്‍ അനുവദിച്ച യുവാക്കള്‍ ഇത് സാധാരണ കാറാണെന്ന് മനസിലാക്കി അതിനെ പിന്തുടർന്ന് വീഡിയോ എടുക്കുകയായിരുന്നു. തുടർന്ന് വണ്ടിയുടെ നമ്പറും വിഡിയോയും ആര്‍ടിഒ പിഎം ഷബീറിന് അയച്ചുകൊടുത്തു.

മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും, വലിയൊരു മാറ്റത്തിന് നിങ്ങള്‍ സാക്ഷികളാവും: മന്ത്രി

ഇതേതുടർന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കുകയും പുക്കാട്ടുപടി സ്വദേശി അന്‍സാറിന്‍റെതാണ് കാര്‍ എന്ന് കണ്ടെത്തുകയും ചെയ്തു. എംവിഡി ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച അന്‍സാര്‍ കേസ് എടുക്കുമെന്ന ഘട്ടത്തില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എളുപ്പത്തിൽ ഗതാഗത കുരക്കുകള്‍ മറികടക്കാന്‍ ഓണ്‍ലൈനില്‍ വാങ്ങിയ സൈറന്‍ കാറില്‍ പിടിപ്പിക്കുകയായിരുന്നു എന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button