KeralaLatest NewsNews

റോഡിലെ കുഴി: സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടാണ് ജലസേചന വകുപ്പിന്റെ പണികള്‍ വൈകുന്നത്: റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സംബന്ധിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിൽ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുഹമ്മദ് റിയാസിന്റെ പ്രതികരണം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് ജനസേചന വകുപ്പിന്റെ പണികൾ വൈകുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

‘കേരളത്തിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിന് പലവിധ കാരണങ്ങളുണ്ട്. ഒരു കാരണം വാട്ടര്‍ അതോറിറ്റി എടുത്തിട്ടുള്ള വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്നതിനുള്ള താമസമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതായിട്ടില്ല. വിഷയം പരിശോധിക്കും. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് ജലസേചന വകുപ്പിന്റെ പണികള്‍ വൈകാന്‍ കാരണം. മന്ത്രിതല ചര്‍ച്ച അടുത്ത ആഴ്ച ഉണ്ടാകും. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ആത്യന്തികമായ ലക്ഷ്യം.’ റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Read Also  :  തു​ലാ​വ​ര്‍ഷ മ​ഴ​യു​ടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്

റോഡിലെ കുഴികള്‍ സംബന്ധിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പിനെ പഴിചാരുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിച്ചത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേത് അല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button