മുംബൈ: മഹാരാഷ്ട്ര മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെ ഗുരുതര ആരോപണം. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ അജ്മല്‍ കസബിന്റെ മൊബൈല്‍ ഫോണ്‍ പരംബീര്‍ സിംഗ് നശിപ്പിച്ചു എന്നാരോപിച്ച് റിട്ട. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശംഷേര്‍ സിംഗ് പഠാന്‍ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ സൈന്യം പിടികൂടിയ പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ മൊബൈല്‍ ഫോണ്‍ പരംബീര്‍ സിംഗ് നശിപ്പിച്ചുവെന്നാണ് ആരോപണം. 2008 ല്‍ നടന്ന ഭീകരാക്രമണത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ അടങ്ങിയിട്ടുണ്ടാകാമെന്നും ശംഷേര്‍ പഠാന്‍ പറഞ്ഞു.
Read Also : മധുവിന്റെ കൊലപാതം: കേസിന്റെ വിചാരണ നീട്ടി, ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് കൂടുതല്‍ സമയം
ഇതുസംബന്ധിച്ച് ജൂലൈയില്‍ ശംഷേര്‍ നിലവിലെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കസബിന്റെ പക്കല്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ കോണ്‍സ്റ്റബിളിന് കൈമാറുകയായിരുന്നു. അന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ സേവനം അനുഷ്ടിച്ചിരുന്ന പരംബീര്‍ സിംഗ് കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ നിന്നും കസബിന്റെ ഫോണ്‍ വാങ്ങി നശിപ്പിച്ചെന്നാണ് ശംഷേറിന്റെ ആരോപണം.
ഭീകരാക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ് മഹാലെക്കിന് കൈമാറാനെന്ന വ്യാജേനയാണ് പരംബീര്‍ സിംഗ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരോ പരംബീര്‍ സിംഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2008 നവംബര്‍ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് മഹാനഗരം സാക്ഷിയായത്. ഇതോടെയാണ് നാല് മാസം മുന്‍പ് നല്‍കിയ പരാതിയുടെ വിവരങ്ങള്‍ വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
Post Your Comments