ഉപ്പുതറ: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നത്തോടെ ഒറ്റപ്പെട്ട് കിഴക്കേമാട്ടുകട്ടയിലെ 250-ലധികം കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് റോഡുകളിലെല്ലാം വെള്ളംകയറിയതിനെ തുടർന്ന് ജനങ്ങൾ ഒറ്റപ്പെട്ട നിലയിലായത്. ഇവർക്ക് യാത്രയ്ക്കുള്ള ഏക ആശ്രയം ഏറെ പഴക്കം ചെന്ന ചെങ്ങാടം മാത്രമാണ്.
കിഴക്കേ മാട്ടുക്കട്ട, പടുക, വില്ലേജ്പടി, റോഡുകൾ വെള്ളത്തിലാണ്. ആശുപത്രിയിൽ പോകാനോ കുട്ടികൾക്ക് സ്കൂളിൽ പോകാനോ വീട്ടാവശ്യത്തുള്ള സാധനങ്ങൾ വാങ്ങുന്നതിനോ ഒന്നും പുറത്തിറങ്ങാനാകില്ല.
Read Also : കനത്ത മഴ തുടരുന്നു : തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
പാലം നിർമിക്കണമെന്ന് വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഈ കാര്യത്തിന് ഒരു നടപടിയും ഇല്ല. ഇടുക്കി പദ്ധതി ആവിഷ്കരിച്ച കാലത്ത് പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യമുൾപ്പെടെയുള്ളവ സാധ്യമാക്കി നൽകുമെന്ന് വൈദ്യുതിവകുപ്പും ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇത് പാഴ്വാക്കായി മാറിയിരിക്കുകയാണ്.
Post Your Comments