ഇടുക്കി: മഴ ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാറും ഇടുക്കിയും തുറക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയായി. ഇതോടെ മുല്ലപെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ എട്ടിന് തുറക്കും. ഇടുക്കി അണക്കെട്ട് രാവിലെ 10 ന് തുറക്കും. ഒരു ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തും. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു.
മഴ കനക്കുമെന്ന് മുന്നറിയിപ്പ്, ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. ഹൈറേഞ്ച് മേഖലയിൽ വ്യാപക മഴ ലഭിച്ചു. അഞ്ചുരുളി ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments