Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

വിവാഹം വേണ്ട, കുട്ടികൾ വേണം: ദത്തെടുക്കാൻ തീരുമാനിച്ച് സ്വര ഭാസ്‌കര്‍

മുംബയ്: തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമാണ്.

അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കോ​വി​ഡ്: മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര സർക്കാർ

‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.’ സ്വര ഭാസ്‌കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button