Latest NewsKeralaNews

ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ്​ പൊതുമരാമത്തിന്റേത്: മന്ത്രി റിയാസ്

കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും റോ​ഡു​ക​ള്‍ ടാ​ര്‍ ചെ​യ്​​ത്​ ആ​റു മാ​സ​ത്തി​ന​കം ത​ക​ര്‍​ന്ന​താ​യി അ​മി​ക്ക​സ്​​ക്യൂ​റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ച്ചായിരുന്നു​ കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

തിരുവനന്തപുരം: ഹൈകോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ്​ പൊതുമരാമത്തിന്റേതെന്ന്​ വകുപ്പ്​ മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. കേരളത്തിലെ റോഡുകളില്‍ മുന്നിലൊന്ന്​ മാത്രമാണ്​ പൊതുമരാമത്തിന്‍റെ കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയടക്കമുള്ളവയുമായി ബന്ധപ്പെട്ട്​ റോഡുകളുടെ അറ്റകുറ്റപ്പണി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള പദ്ധതിക്കും മറ്റും റോഡുകള്‍ തകര്‍ത്ത ശേഷം കൃത്യമായ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി റിയാസ്​ പറഞ്ഞു.

‘പൊതുമരാമത്ത്​ റോഡുകളുടെ ​അറ്റകുറ്റപ്പണി സംബന്ധിച്ച്‌​ കരാറുകാര്‍ക്ക്​ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഇതുറപ്പുവരുത്താനുള്ള സംവിധാനമുണ്ടാക്കും. മഴ കാരണം റോഡ്​ അറ്റകുറ്റപ്പണി നടക്കുന്നില്ല എന്ന അവസ്​ഥക്ക്​ മാറ്റം വരും. വര്‍ഷം മുഴുവന്‍ മഴയാണെങ്കിലും റോഡുകള്‍ വേണമല്ലോ. ഇതിന്​ വിദേശ മാതൃകകളടക്കം പരിശോധിക്കും’- മന്ത്രി പറഞ്ഞു.

മി​ക​ച്ച രീ​തി​യി​ല്‍ റോ​ഡ്​ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ രാ​ജി​വെ​ച്ച്‌​ ഒ​ഴി​യ​ണ​മെ​ന്ന്​ കഴിഞ്ഞ ദിവസം ഹൈകോടതി ചൂണ്ടികാട്ടിയിരുന്നു. അ​ഞ്ചു​വ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന രീ​തി​യി​ലാ​ണ്​ റോ​ഡു​ക​ള്‍ വേ​ണ്ട​തെ​ങ്കി​ലും ആ​റു​മാ​സം ന​ന്നാ​യി കി​ട​ക്കു​ക​യും ബാ​ക്കി ആ​റു​മാ​സം ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ്​ റോ​ഡു​ക​ളെന്നും കോടതി വിമര്‍ശിച്ചിരുന്നു.

Read Also: പോക്സോ കേസ് ഇരയ്ക്ക് സർക്കാർ സ്കൂൾ പ്രവേശനം നിഷേധിച്ചു

മ​ഴ​ക്കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന റോ​ഡു​ക​ളു​ണ്ടാ​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ക്ക്​ ത​ല്‍​സ്ഥാ​ന​ത്ത്​ തു​ട​രാ​ന്‍ അ​ര്‍​ഹ​തയില്ലെ​ന്നും ജ​സ്​​റ്റി​സ്​ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കിയിരുന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും റോ​ഡു​ക​ള്‍ ടാ​ര്‍ ചെ​യ്​​ത്​ ആ​റു മാ​സ​ത്തി​ന​കം ത​ക​ര്‍​ന്ന​താ​യി അ​മി​ക്ക​സ്​​ക്യൂ​റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ച്ചായിരുന്നു​ കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. ഈ പശ്ചാത്തലത്തിലാണ്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button