Latest NewsKeralaNews

പോക്സോ കേസ് ഇരയ്ക്ക് സർക്കാർ സ്കൂൾ പ്രവേശനം നിഷേധിച്ചു

പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി: പോക്സോ കേസിലെ ഇരയ്ക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മാവേലിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹായർസക്കണ്ടറി സ്കൂൾ അധികൃതർക്ക്‌ എതിരെയാണ് പരാതി. പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസിൽ ഇടപെട്ട ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.

Read Also: വിവാഹം വേണ്ട, കുട്ടികൾ വേണം: ദത്തെടുക്കാൻ തീരുമാനിച്ച് സ്വര ഭാസ്‌കര്‍

അതേസമയം രണ്ടര വര്‍ഷം മുന്‍പ് അന്തരിച്ച അധ്യാപികയ്ക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. പുത്തൂര്‍ കാരിക്കല്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലാണ് രണ്ടര വര്‍ഷം മുന്‍പ് അന്തരിച്ച അധ്യാപികയെ പ്രധാനഅധ്യാപികയായി നിയമിച്ചത്. അഞ്ചാലുംമൂട് ഗവ.സ്കൂളില്‍ അധ്യാപികയായിരുന്ന ജെഎല്‍ വൃദ്ധയ്ക്കാണ് മരണത്തിന് ശേഷം നിയമനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button