കൊച്ചി: ഭർതൃ വീട്ടിൽ പീഡനത്തെ തുടർന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുൻപരാതിയിൽ കേസെടുത്തെങ്കിൽ ആളുകൾ മരിക്കില്ലായിരുന്നെന്ന് ഹൈക്കോടതി വിമർശിച്ചു. നിയമവിദ്യാർത്ഥിനി മോഫിയയുടെ മരണം പരാമർശിച്ചായിരുന്നു വിമർശനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പോലീസ് ഓർക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് പറഞ്ഞു. നേരത്തെ ഇതേ ഹർജി പരിഗണിച്ചപ്പോഴും പോലീസിനെ കോടതി വിമർശിച്ചിരുന്നു.
അതേസമയം, ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെ സർക്കാർ നിർദേശ പ്രകാരം സസ്‌പെൻഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
Post Your Comments