കൊച്ചി: ഭർത്താവിൽ നിന്നും താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി സുഹൈല്‍ തന്നെ മൊഴി ചൊല്ലുമെന്നാണ് മോഫിയ പറഞ്ഞിരുന്നത്. ഭർത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതിരുന്നതും ക്രൂരമായ ഉപദ്രവങ്ങൾക്ക് കാരണമായി. തനിക്ക് പച്ച കുത്തുന്നതിനോട് യോജിപ്പില്ലായിരുന്നു, സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ ആവശ്യം. എന്നാൽ അതിന് വഴങ്ങാത്തതിനെ പേരിലും ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം.
പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും മോഫിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. സ്ത്രീധനത്തിന് വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തുവെന്നും ഭര്‍ത്താവിന്റെ മാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ചു: ഭർത്താവ് അറസ്റ്റിൽ
ഭര്‍ത്താവായ സുഹൈല്‍ മോഫിയയെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയതായും റിമാൻഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കേസിൽ പ്രതികളായ സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Post Your Comments