![](/wp-content/uploads/2021/11/manikandann.jpg)
താനൂര്‍: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ ആത്മഹത്യ ചെയ്തിട്ട് രണ്ട് ആഴ്ച പിന്നിടുമ്പോഴാണ് ഭർത്താവും ജീവനൊടുക്കിയത്.
നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്. ഭാര്യ ഗീതു തിരൂര്‍ പൂക്കയിലെ സ്വന്തം വസതിയില്‍ വെച്ച് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് തൂങ്ങിമരിച്ചിരുന്നു. കുടുംബപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Read Also : ഹണിട്രാപിലൂടെ പണം തട്ടാൻ ശ്രമം : യുവാവ് പിടിയിൽ
ആശാരിപണിക്കാരനാണ് മണികണ്ഠന്‍. മാതാവ് തങ്കമാളു. മക്കള്‍: ശ്രീനന്ദന, ആഗ് നേയ്. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Post Your Comments