മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) പൊലീസ് പിടിയിലായത്. ഉപ്പള നയാബസാർ സ്വദേശിയായ മധ്യവയസ്കനെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഉപ്പള മജൽ സ്വദേശികളായ മുഹമ്മദ് ഹയാസ്, ജാവിദ്, അറസ്റ്റിലായ മുഷാഹിദ് ഹുസൈൻ എന്നിവരടക്കം നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also : തുലാവര്‍ഷ മഴയുടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്
യുവതിയെ ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചാറ്റിങ്ങും പിന്നീട് ഫോൺ വഴി സംസാരിച്ച ശേഷം ഇതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ആയിരുന്നു ശ്രമം. എന്നാൽ മധ്യവയസ്കൻ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് നാലംഗ സംഘം ഇയാളെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിക്കുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.
കാസർഗോഡ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡും കുമ്പള എസ്.ഐ അനിഷും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments