YouthLatest NewsMenNewsWomenLife StyleHealth & Fitness

നിങ്ങളുടെ ഈ ഇഷ്ടപാനീയം മദ്യത്തേക്കാൾ അപകടകാരി

കാപ്പി മനുഷ്യന്റെ ഹൃദയത്തിനും, മെറ്റബോളിസത്തിനും വെല്ലുവിളിയാകുന്നതായി പഠനറിപ്പോർട്ട് പറയുന്നു

എല്ലാവർക്കും തന്നെ ഇഷ്ടമുള്ള ഒരു പാനീയമാണ് കാപ്പി. എന്നാൽ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സ് 2021-ല്‍ അവതരിപ്പിച്ച സമീപകാല ഗവേഷണമനുസരിച്ച്‌ കാപ്പി ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കാപ്പി മദ്യത്തേക്കാൾ അപകടകാരിയാണെന്നാണ് പറയുന്നത്. കാപ്പി മനുഷ്യന്റെ ഹൃദയത്തിനും, മെറ്റബോളിസത്തിനും വെല്ലുവിളിയാകുന്നതായി പഠനറിപ്പോർട്ട് പറയുന്നു.

ഗവേഷണമനുസരിച്ച്‌, ധാരാളമായി കാപ്പി കുടിക്കുന്ന ഒരു വ്യക്തിക്ക്, ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇതിനായി, കാപ്പി നിരന്തരം കുടിക്കുന്ന ശരാശരി 38 വയസ്സുള്ള 100 ആളുകളെ ഗവേഷകര്‍ നിരീക്ഷിച്ചു. ഇതിന്റെ ഫലങ്ങള്‍ അനുസരിച്ച്‌, ഒരു കപ്പ് കാപ്പി അധികമായി കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തി.

Read Also : നാല്പത്തൊന്നു ദിവസത്തെ മണ്ഡലവ്രത കാലത്തിന്റെ ലക്ഷ്യമെന്ത് ?

ശരീരത്തില്‍ കഫീനിന്റെ അളവ് വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് കണ്ടെത്തൽ. ഹൃദയത്തെ ബാധിക്കുന്ന കാപ്പിയുടെ ഈ പ്രഭാവം താല്‍ക്കാലികമാണെന്നും വിദഗ്ധര്‍ പറഞ്ഞു. പരിമിതമായ അളവില്‍ കഴിച്ചാല്‍ ഹൃദയാരോഗ്യത്തില്‍ കഫീനിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button