വയറിന് പ്രശ്‌നങ്ങള്‍ നേരിടാത്തവര്‍ ആരും തന്നെ കാണില്ല. തിരക്ക് പിടിച്ച ജീവിതവും മോശം ഡയറ്റും വ്യായാമമില്ലായ്മയും എല്ലാം കാരണം വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പലരും നേരിടുന്നുണ്ട്.
സ്വാഭാവികമായും ഡയറ്റ് മെച്ചപ്പെടുത്തുന്നതിലൂടെയും മാനസിക സമ്മര്‍ദ്ദങ്ങളകറ്റി കായികാധ്വാനം വര്‍ധിപ്പിക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ആപ്പിള്‍ സഹായിക്കും.
Read Also : നിങ്ങളുടെ ഈ ഇഷ്ടപാനീയം മദ്യത്തേക്കാൾ അപകടകാരി
ആപ്പിളില്‍ 64 ശതമാനം ‘ഇന്‍സൊല്യൂബള്‍ ഫൈബര്‍’ ഉം 36 ശതമാനം ‘സൊല്യൂബള്‍ ഫൈബര്‍’ഉം ആണ് ഉള്ളത്. ഇത് രണ്ടും രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ആപ്പിളിന്റെ അകംഭാഗത്ത്, ‘സൊല്യൂബള്‍ ഫൈബര്‍’ ആണ് അധികവും കാണുന്നത്. അതേസമയം തൊലിയിലാണെങ്കില്‍ ‘ഇന്‍സൊല്യൂബള്‍ ഫൈബര്‍’ ആണ് കൂടുതലും. ഇതില്‍ ‘സൊല്യൂബള്‍ ഫൈബര്‍’ മലം, ജെല്‍ പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെ ആക്കുന്നു. എന്തായാലും ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമാകും.
അതേസമയം തൊലിയില്‍ അടങ്ങിയിരിക്കുന്ന ‘സൊല്യൂബള്‍ ഫൈബര്‍’ മലത്തിന്റെ ഘടനയെയാണ് സ്വാധീനിക്കുന്നത്. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം മാറ്റാൻ സഹായിക്കും.
Post Your Comments