തന്റെ ആദ്യകാമുകി വഞ്ചിച്ചതിന് ശേഷം ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍. പുതുതായി പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പായ വില്‍ എന്ന പുസ്തകത്തിലാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളെക്കുറിച്ച് വില്‍ സ്മിത്ത് പറയുന്നത്. 53 കാരനായ നടന്റെ വെളിപ്പെടുത്തലിൽ ആരാധകർ അമ്പരപ്പോടെയാണ് ഇരിക്കുന്നത്.
പതിനാറാം വയസില്‍ കാമുകിയായ മെലാനി വഞ്ചിച്ചതിനെ തുടര്‍ന്നാണ് ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ലൈംഗികബന്ധത്തില്‍ നിന്ന് ലഭിക്കുന്ന രതിമൂര്‍ച്ഛയാണ് തനിക്ക് ആശ്വാസം നല്‍കിയതെന്നും വില്‍ സ്മിത്ത് പറയുന്നു. അച്ഛനെ കൊലപ്പെടുത്തിയതിന് അമ്മ ജയിലിലായതിനാല്‍ അമ്മായിയോടൊപ്പം താമസിച്ചിരുന്ന മെലാനിയെ കുറിച്ച് വില്‍ സ്‍മിത്ത് പുസ്‍തകത്തില്‍ പറയുന്നു. അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് അവള്‍ കടന്നുപോയത്. വഴക്കിനെത്തുടര്‍ന്ന് അമ്മായിയും അവളെ പുറത്താക്കുകയും ചെയ്‍തു.
അവളെ ആദ്യമായി താന്‍ കണ്ടുമുട്ടിയ നിമിഷം മുതല്‍, മെലാനി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനവുമായി. നേട്ടങ്ങള്‍ കൈവരിക്കാന്‍ എനിക്ക് എല്ലായ്‍പ്പോഴും ഒരു സ്‍ത്രീ ആവശ്യമാണ്. വില്‍ സ്‍മിത്ത് തന്റെ പുസ്‍തകത്തില്‍ മെലാനിയെ കുറിച്ച് എഴുതുന്നു.
മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താന്‍ പോയപ്പോള്‍ മെലാനി വഞ്ചിച്ചതായി മനസിലായി. പിരിഞ്ഞു. ദേഷ്യത്തിലായി. അവള്‍ക്കായി പലപ്പോഴായി വാങ്ങിയ എല്ലാ വസ്‍തുക്കളും അവള്‍ നോക്കിനില്‍ക്കെ തീകൊളുത്തി. അത്ര വലുതായിരുന്നു മാനസികാഘാതം. അന്നുവരെ മെലാനിയല്ലാതെ ഒരു സ്‍ത്രീയുമായി മാത്രമേ താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിനുശേഷം ഒരുപാട് സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാല്‍ താന്‍ രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു.
പക്ഷേ വഞ്ചിക്കപ്പെട്ടതില്‍ നിന്ന് കരകയറാനുള്ള അങ്ങനത്തെ ശ്രമങ്ങള്‍ ഫലവത്തായില്ല. നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താന്‍. ഓരോ തവണയും ഞാന്‍ പ്രതീക്ഷിച്ചു. എന്നെ സ്‍നേഹിക്കുന്ന ഒരാള്‍ ആയിരിക്കണേ ഇതെന്ന്. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്‍ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കിയെന്നും വില്‍ സ്‍മിത്ത് എഴുതുന്നു.
സെറീന വില്യംസിനറെയും വീനസ് വില്യംസിന്റെയും ജീവിതകഥയായ കിംഗ് റിച്ചാര്‍ഡ് ആണ് വില്‍ സ്മിത്തിന്റെ ഏറ്റവും പുതിയ ചിത്രം. വില്യംസ് സഹോദരിമാരുടെ പിതാവും പരിശീലകനുമായ റിച്ചാര്‍ഡ് വില്യംസിനെയാണ് സ്മിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments