Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം ഇനി മുതൽ രാജ്യാന്തര ഭാവി ദിനം: അംഗീകാരം നൽകി യുനെസ്‌കോ

ദുബായ്: യുഎഇ ദേശീയ ദിനം ഇനി മുതൽ അറിയപ്പെടുക രാജ്യാന്തര ഭാവി ദിനം എന്ന പേരിൽ. ഡിസംബർ 2 നാണ് യുഎഇ ദേശീയ ദിനം. എല്ലാ വർഷവും ഡിസംബർ രണ്ട് ലോക ഭാവി ദിനമായി ആഘോഷിക്കുന്നതിന് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സിപിഎം നേതാക്കൾ പ്രതികളായ ബിജെപി ഓഫീസ് ആക്രമണക്കേസ് പിൻവലിക്കണം: അവശ്യവുമായി സർക്കാർ കോടതിയിൽ

ഭാവിയെ ഉൾക്കൊള്ളാനും വരും തലമുറയ്ക്ക് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ദീർഘവീക്ഷണം, സന്നദ്ധത, നയരൂപീകരണം എന്നീ മേഖലകളിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ലോക രാജ്യങ്ങൾക്കുള്ള ക്ഷണമാണിതെന്ന് യുനെസ്‌കോ അധികൃതർ വ്യക്തമാക്കി. ഭാവിയെ സങ്കൽപ്പിക്കാനും സൃഷ്ടിക്കാനുമുള്ള യുഎഇയുടെ കഴിഞ്ഞ 50 വർഷങ്ങളിലെ ആഗോള പങ്കിനും സാമ്പത്തിക, വ്യാവസായിക, സാമൂഹിക മാറ്റങ്ങൾ നടപ്പിലാക്കുന്നതിലെ അസാധാരണമായ ശ്രമങ്ങൾക്കും മറ്റുമുള്ള ആദരവിന്റെ അടയാളമായാണ് ഈ ദിനം തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യങ്ങളുടെയും ഗവൺമെന്റുകളുടെയും ഭാവി പ്രവചിക്കുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ഭാവി സൃഷ്ടിക്കുന്ന പ്രക്രിയകളിൽ പങ്കാളികളാകാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന സമ്മേളനങ്ങൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിച്ച് രാജ്യാന്തര സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ വികസിപ്പിക്കാനും ഓർഗനൈസേഷൻ ശ്രമിച്ചുവരുന്നതായും അതിന്റെ ഭാഗമാണിതെന്നും യുനെസ്‌കോ ഡയറക്ട് ജനറൽ ഓഡ്രേ അസൗലേ അറിയിച്ചു. നവംബർ 24 ന് പാരീസിൽ സമാപിച്ച യുനെസ്‌കോയുടെ ജനറൽ കോൺഫറൻസിന്റെ 41-ാം സെഷനിൽ വെച്ചാണ് തീരുമാനത്തിന് യുനെസ്‌കോ അംഗീകാരം നൽകിയത്.’

Read Also: ഷാഹിദയുടെ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞു?: ഷാഹിദ കമാലിനോട് ലോകായുക്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button