തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന അവശ്യവുമായി സർക്കാർ കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ, കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കേസ് കോടതിയിൽ ഫയൽ ചെയ്‌തു. തുടർന്ന് പിൻവലിക്കൽ ഹർജിയിൽ വാദം കേൾക്കുവാൻ കോടതി തീരുമാനിച്ചു. 2022 ജനുവരി ഒന്നിന് കോടതി വാദം കേൾക്കും.
2017 ജൂലായ് 28നാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെട്ടത്. കേസിൽ മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐപി ബിനു, മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മോഫിയയുടെ മരണം: എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയ സഹപാഠികൾ കസ്റ്റഡിയിൽ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി ഓഫീസ് ആക്രമണം നടന്നത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നീ കേസുകളാണ് പ്രതികൾക്കെതിരെ നിലവിലുള്ളത്.
Post Your Comments