ThiruvananthapuramNattuvarthaLatest NewsKeralaNews

മോഫിയയ്ക്ക് നീതികിട്ടും വരെ സമരം, കാക്കി ഉടുപ്പുമിട്ട് പോലീസ് റെഡ് വോളന്റീയർമാരുടെ പണിയെടുക്കുന്നു: കെ സുധാകരൻ

ഗാർഹിക പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തിൽ നിന്നും കോൺഗ്രസ്‌ പിന്നോട്ടില്ല എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസുകാരെ അടിച്ചൊതുക്കി കേരളത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങൾക്കും പറയാനുള്ളത് എന്ന് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പോലീസുകാർ പാർട്ടിയുടെ റെഡ് വോളന്റീയർമാരുടെ ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

Also Read : ‘ഭക്ഷണം വിശപ്പിനാണ്, ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്നു’: വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ബീഫ് കഴിച്ച് പ്രതിഷേധിച്ച് ചിന്ത

നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കാൻ ഇറങ്ങുന്നവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും.

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ….കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂ എന്നാണ് ഞങ്ങൾക്കും പറയാനുള്ളത്

മോഫിയയ്ക്ക് നീതി കിട്ടും വരെ കോൺഗ്രസ്‌ പിന്നോട്ടില്ല. സമരമുഖത്തു പോരാട്ടം തുടരുന്ന കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button