ദില്ലി : ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മലിനീകരണം നേരിയ തോതിൽ കുറഞ്ഞതായി അധികൃതർ അറിയിച്ചു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. വായുനിലവാര സൂചിക 280ൽ താഴെയാണ് രേഖപ്പെടുത്തിയത്.
Also Read : സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം
അതേസമയം, ദില്ലിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ തുടരണമെന്നും മലിനീകരണം തടയുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി പറഞ്ഞു. വായുമലിനീകരണം കൂടിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.
Post Your Comments