തിരുച്ചി: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 19ന് ആണ് കാരൂരില്‍ സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി ആരുമില്ലാത്ത സമയത്ത് വീട്ടില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Read Also : ‘സ്‌റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല’: സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്
തന്റെ മരണത്തിന് പിന്നിലാരാണെന്ന് വെളിപ്പെടുത്താന്‍ തനിക്ക് ഭയമാണെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ കുറിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.
Post Your Comments