ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച അതിവേഗ വ്യാപന ശക്തിയുള്ള കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നോ ഈ പ്രദേശങ്ങള്‍വഴിയോ യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരെ കർശനമായ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്ത് നൽകി. പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്ന യാത്രക്കാരുടെ സാമ്പിളുകൾ അംഗീകൃത ജീനോം സീക്വൻസിംഗ് ലബോറട്ടറികളിലേക്ക് ഉടൻ അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ
അന്താരാഷ്ട്ര യാത്രക്കാരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. പ്രതിരോധ ശക്തിയെ മറികടന്ന് അതിവേഗം പടർന്നുപിടിക്കാൻ പുതിയ വകഭേദത്തിനു സാധിക്കും.
Post Your Comments