ചെന്നൈ: മുൻ അണ്ണാ ഡി എം കെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ ‘വേദനിലയം’ വസതി സ്മാരകമാക്കിയ മുന്‍ നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം. സർക്കാർ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കുകയും, പ്രതിനിധികൾക്ക് താക്കീത് നൽകുകയും ചെയ്തു. ജയലളിതയുടെ പിന്തുടര്ച്ചാവകാശികളായ ജെ. ദീപക്, ജെ. ദീപ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എന്‍. ശേഷസായിയാണ് ഉത്തരവിട്ടത്.
Also Read:പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി
മറീന കടല്ക്കരയില് നിലവിൽ ഒരു സ്മാരകം നിര്‍മിച്ച സാഹചര്യത്തില്‍ ഇനി വേദനിലയവും സ്മാരകമാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. ജെ. ദീപക്, ജെ. ദീപ എന്നിവര്‍ക്ക് മൂന്നാഴ്ചക്കകം സ്വത്തുവകകള്‍ കൈമാറാന്‍ കോടതി ചെന്നൈ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്കി.
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പിന്നീട് 2017 ആഗസ്റ്റ് 17ന് ജയലളിത നാലര ദശാബ്ദക്കാലം വസിച്ച വസതി സ്മാരകമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. 2018 മേയ് 22ന് ഇതിന് ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. 24,322 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദനിലയം ബംഗ്ലാവിന് മാത്രം നൂറുകോടിയിലധികം രൂപയുടെ മതിപ്പുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments