Latest NewsNewsIndiaCrime

പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി

കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം

കർണാടക : പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.

Also Read : മോഫിയ പർവീന്റെ ആത്മഹത്യ: ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്. പരാതികളെ തുടർന്ന് ശാന്ത ഗൗഡ ബരാദർ ഏറെക്കാലമായി അഴിമതി വിരു​ദ്ധ സ്ക്വാ‍ഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കള്ളപ്പണമുണ്ടെന്ന് ഉറപ്പിച്ച സ്ക്വാഡ് വീടിന്റെ മുക്കും മൂലയും പരിശോധിച്ചു. ഇതിലാണ് ഞെട്ടിപ്പിക്കുന്ന തരത്തിൽ പണമൊളിപ്പിച്ചത് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button