Latest NewsKeralaNews

‘ഒരേ ചെമ്പിൽ പോത്തും,പോർക്കും വരട്ടാനും അതിന് കാവല്‍ നില്‍ക്കാനും സഖാക്കളേയുള്ളൂ’: പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്

മലപ്പുറം: ഹലാല്‍ വിവാദത്തിൽ ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റിന് പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ഫുഡ് സ്ട്രീറ്റ് നടത്തുന്നവര്‍ നാടിന്റെ സാമുഹിക അന്തരീക്ഷമാണ് മലിനമാക്കുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ഉത്തരേന്ത്യയിൽ ബീഫിൻ്റെ പേരിൽ കൊല ചെയ്യപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മലപ്പുറത്ത് വന്ന് ബീഫ് വരട്ടിയ അതേ പാ(വാ)ചകക്കാരാണ് ഇന്നലെ അതേ പാത്രവുമായി വന്ന് പന്നിയിറച്ചി വരട്ടിയത്. ബീഫിനും, പോർക്കിനും വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരാണ് DYFI സഖാക്കൾ, തലശ്ശേരിയിലെ കുഞ്ഞിരാമേട്ടൻ പണ്ട് പളളിക്ക് കാവൽ നിന്നതു പോലെ ഈ സഖാക്കളും ചരിത്രത്തിലിടം നേടും.. ഒരേ ചെമ്പിൽ പോത്തും, പോർക്കും വരട്ടാനും, ആ ചെമ്പിന് കാവൽ നിൽക്കാനും നമ്മുടെ നാട്ടിൽ സഖാക്കളേയുള്ളൂ, സഖാക്കൾ മാത്രം.

Read Also  :  ഖലിസ്ഥാനി പരാമർശം: ആം ആദ്മിനേതാവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് കങ്കണയ്ക്ക് സമൻസ്

DYFI യുടെ പോർക്ക് വരട്ടിയത് കണ്ട് എല്ലാ മൂർഖൻ പാമ്പുകളും മാളത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്, പതിവുനൃത്തമാടുന്നുണ്ട്. മതേതര കേരളത്തിന് ആനന്ദലബ്ധിക്കിനിയെന്തു വേണം. ഈരാറ്റുപേട്ടയിൽ SDPIയെയും,കോട്ടയത്ത് ബി.ജെ.പിയെയും കൂട്ടിപ്പിടിച്ചതു പോലെ മാർക്സിസ്റ്റ് മതേതരത്വം വീണ്ടും
പത്തരമാറ്റ് തങ്കം പോലെ തിളങ്ങി നിൽക്കുന്നു.

Read Also  :   ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ് : ഇന്റർവ്യൂ ഡിസംബർ ആറിന്

പിൻകുറി:
എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കു മേൽ കൈ കടത്തുന്നത് ഫാഷിസമാണ്. ഹലാൽ / നോൺ ഹലാൽ വിവാദങ്ങൾ അന്തരീക്ഷത്തിൽ
നിലനിർത്താൻ ഫുഡ് സ്ട്രീറ്റ് നടത്തുന്നവരും ഈ നാടിൻ്റെ സാമൂഹ്യാന്തരീക്ഷമാണ് മലിനമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button