Latest NewsUAENewsInternationalGulf

ദുബായിയിൽ ഇനിമുതൽ റെസ്‌റ്റോറന്റുകൾക്കും സ്റ്റാർ പദവി

ദുബായ്: റസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകാനൊരുങ്ങി ദുബായ്. പരിശോധനകൾ നടത്തിയ ശേഷമായിരിക്കും റെസ്‌റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകുന്നത്. അടുത്ത വർഷം ജനുവരി മാസം ഇതിനുള്ള നടപടികൾ ആരംഭിക്കും. മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കോവിഡ് പ്രതിരോധം: സുരക്ഷ വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ

അടുത്ത വർഷം നവംബറിൽ ദുബായ് രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പദവി പ്രഖ്യാപനവും നടത്തും. ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ദുബായ്ക്ക് ഈ രംഗത്തുള്ള മേൽക്കൈ നിലനിർത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വിദഗ്ധർ, ഷെഫുമാർ തുടങ്ങിയവരുൾപ്പെടുന്ന സമിതിയാവും നിലവാര നിർണയം നടത്തുന്നത്. ഭക്ഷ്യസുരക്ഷ, ഗുണമേന്മ, സുസ്ഥിരത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും സ്റ്റാർ പദവി നൽകുന്നത്.

Read Also: ‘കിട്ടിയത് പോരേ, പാത്തൂ ഒരു ബക്കറ്റ് നാരങ്ങാ വെള്ളം കലക്കി വെക്ക്’: ഫാത്തിമ തഹ്ലിയയെ ട്രോളി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button