തിരുവനന്തപുരം: പൊലീസ് മേധാവി അനില്‍കാന്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയതിലൂടെ,പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡി.ജി.പി ബി.സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയര്‍ ഡി.ജി.പിമാരായ സുധേഷ് കുമാര്‍, ടോമിന്‍ തച്ചങ്കരി എന്നിവര്‍ക്കും ഇതോടെ അവസരം പോകും.
കഴിഞ്ഞ ജൂലായ് ഒന്നിന് ചുമതലയേറ്റ അനില്‍കാന്തിന് 2023 ജൂണ്‍ 30വരെ തുടരാനാവും. ഇതോടെ, അനില്‍കാന്തിനേക്കാള്‍ സീനിയറായ മൂന്ന് ഡി.ജി.പിമാര്‍ക്ക് പൊലീസ് മേധാവി കസേരയിലെത്താനാവില്ല. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുധേഷ് കുമാറിന് 2022 ഒക്ടോബര്‍ വരെയും ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യയ്ക്ക് 2023 മേയ് വരെയും മനുഷ്യാവകാശ കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ ടോമിന്‍ തച്ചങ്കരിക്ക് 2023 ജൂലായ് വരെയുമാണ് സര്‍വീസ് കാലാവധി. കഴിഞ്ഞ പൊലീസ് മേധാവി പരിഗണനാ പട്ടികയിലുണ്ടായിരുന്ന എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനും ഇനി അവസരമില്ല. 2023 മേയ് വരെയാണ് അദ്ദേഹത്തിന് സര്‍വീസുള്ളത്. സുധേഷ് കുമാര്‍ വിരമിക്കുമ്‌ബോള്‍ അദ്ദേഹത്തിന് ഡി.ജി.പി റാങ്ക് ലഭിക്കും.
കഴിഞ്ഞ അഞ്ചുമാസത്തെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ് അനില്‍കാന്തിന് സേവനം നീട്ടിനല്‍കിയത്. വിരമിക്കുന്ന പൊലീസ് മേധാവിക്ക് സേവനം നീട്ടിനല്‍കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
Post Your Comments