KozhikodeNattuvarthaLatest NewsNewsCrime

‘ജീവിതം മുട്ടിപോകുന്ന കാര്യാണ്, രണ്ടും കല്‍പ്പിച്ചിട്ട് ഇറങ്ങാണ് നോക്കീട്ട് വേണ്ടത് ചെയ്യണേ’: എസ്‌ഐയോട് ഗുണ്ടാ തലവന്‍

പണിയെടുക്കുന്ന സമയത്ത് പണിയെടുക്കുന്നുണ്ടോ എന്ന് അടുത്ത് വന്ന് നോക്കണ്ട കാര്യം ഇല്ല

കോഴിക്കോട്: വടകര തണ്ണീര്‍ പന്തലില്‍ ഗുണ്ടാസംഘം വീട് കയറി അക്രമിച്ച സംഭവത്തില്‍ ഒളിവിലുള്ള ഗുണ്ടാ തലവന്റെ വീഡിയോ സന്ദേശം പുറത്ത്. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് ഒളിവിലിരിക്കെ എസ്‌ഐയ്ക്ക് വേണ്ടി വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. നാദാപുരംകാര്‍ക്ക് എന്നെ മനസിലായിട്ടില്ലെന്ന് തോന്നുന്നുവെന്നും ജീവിതം മുട്ടിപോകുന്ന കാര്യമായതിനാല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണെന്നും ഷമീം വീഡിയോയില്‍ പറയുന്നു.

Read Also : പലസ്തീന്‍ അക്കൗണ്ടുകളില്‍ ഫേസ്ബുക്കിന്റെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസി: ക്യാമ്പെയിന്‍ ശക്തിപ്പെടുത്തുന്നു

വീഡിയോയില്‍ ഷമീം പറയുന്നത് ഇങ്ങനെ, ‘നാദാപുരംകാര്‍ക്ക് എന്നെ മനസിലായിട്ടില്ലെന്ന് തോന്നുന്നു. പണിയെടുക്കുന്ന സമയത്ത് പണിയെടുക്കുന്നുണ്ടോ എന്ന് അടുത്ത് വന്ന് നോക്കണ്ട കാര്യം ഇല്ല. അവിടെ വന്ന് എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍ അടി കിട്ടും. അതുകൊണ്ട് തന്നെയാണ് തല്ലിയത്.

നാദാപുരം എസ്‌ഐ സാറെ, ഞാന്‍ ആദ്യമായി സ്വന്തമായെടുത്ത സ്ഥലത്ത് തുടങ്ങാന്‍ പോകുന്ന ജംങ്കിള്‍ കഫേ എന്ന സ്ഥാപനമുണ്ട്. അതുപോലെ മരം മുറിച്ച് പ്ലൈവുഡ് കടകളിലേക്ക് കച്ചവടം നടത്തുന്നവരാണ് ഈ ഭാഗത്തുള്ളത്. പണിക്കാരെ വിട്ട് കളിച്ചാല്‍ പണികള്‍ ഒന്നും നടക്കില്ല. അതുകൊണ്ട് പണിയെടുക്കുന്ന ആളെ തരില്ല. ജീവിതം മുട്ടിപോകുന്ന കാര്യമാണ്, രണ്ടും കല്‍പ്പിച്ചിട്ട് ഇറങ്ങാണ്. ഒന്നു നോക്കീട്ട് വേണ്ടത് ചെയ്യണേ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button