NattuvarthaLatest NewsKeralaNews

മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തി ഗോത്ര പെൺകുട്ടി, അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ

തിരുവനന്തപുരം: മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ഗോത്ര പെൺകുട്ടിയായ അനു പ്രശോഭിനിയ്ക്ക് അഭിനന്ദനങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ. അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിൽ നിന്നാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ അനു പ്രശോഭിനി എത്തുന്നത്.

Also Read:ശബരിമലയിലെ ഹലാൽ ശർക്കര: എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി

അനു പ്രശോഭിനിയുടെ അച്ഛൻ എസ് പഴനി സ്വാമി സിനിമ നടനും ആദിവാസി കലാകാരനുമാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യ റിസോർട്ടാണ് മിസ്സ്‌ കേരള മത്സരം സംഘടിപ്പിക്കുന്നത്. ന്യൂ ഇയറിനോട് അനുബന്ധിച്ചാണ് അവസാന റൗണ്ട് മത്സരം ഉണ്ടാവുക.

പലപ്പോഴും മാറ്റി നിർത്തപ്പെടുന്ന ഇത്തരം സമൂഹങ്ങളിൽ നിന്ന് കഴിവുകൊണ്ട് കുട്ടികൾ ഉയർന്നുവരുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം നോക്കിക്കാണുന്നത്. നവോഥാനം തുടങ്ങേണ്ടത് ഇവിടെ നിന്നാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ പക്ഷം.
ലോകം കണ്ടില്ലെന്ന് നടിച്ച് മാറ്റി നിർത്തുന്നവർ മുൻ നിരയിലേക്ക് വരുമ്പോൾ അതിന്റെ മാറ്റൊന്ന് വേറെ തന്നെയാണെന്നു സാമൂഹ്യ മാധ്യമങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button