ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

ദത്ത് നടപടിയിൽ മുഖ്യമന്ത്രി മറുപടി നല്കണമെന്ന് അനുപമ : സമരം തുടരും

തിരുവനന്തപുരം: ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അനുപമ വ്യക്തമാക്കി. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.

Also Read : പ്രളയമാണ് വിലക്കയറ്റത്തിന് കാരണം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയെന്ന് കൃഷിമന്ത്രി

നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും അനുപമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ. തന്റെ കുഞ്ഞിനെ തിരികെ കിട്ടാനായി നവംബർ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ സമരം ആരംഭിച്ചത്. ദത്ത് വിവാദത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന് അനുപമ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button