കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലുവ എസ്പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസ് നടപടിയില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡിസി പരീക്ഷ ഡിസംബര്‍ അഞ്ചിന്
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. അതേസമയം സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബെന്നി ബെഹ്നാന്‍ എംപിയുടെയും അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും കുത്തിയിരിപ്പ് സമരം രണ്ടാംദിവസവും തുടരുകയാണ്.
അതേസമയം ആരോപണവിധേയനായ ആലുവ സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ സിഐയായ സിഎല്‍ സുധീറിന്റെ ഭാഗത്ത് നിന്ന് പിഴവുകള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments