
പത്തനംതിട്ട: പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കടമ്പനാട് പോരുവഴി ഏഴാം മൈൽ പരുത്തിവിള വടക്കേവീട്ടിൽ രഞ്ജിത്തിനാണ് (25) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആറുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2015-ൽ ആണ് കേസിനാസ്പദമായ സംഭവം. ബസ് കണ്ടക്ടറായിരുന്ന പ്രതി പെൺകുട്ടിയെ ബസിൽ വെച്ചാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു. എന്നാൽ, സുഹൃത്തിന്റെ ഭാര്യക്ക് പ്രതി പെൺകുട്ടിയെ ചതിയിൽപെടുത്തിയതാണെന്ന് മനസ്സിലായി.
Read Also : ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം : ബാലാവകാശ കമീഷനും പൊലീസും കേസെടുത്തു
തുടർന്ന് അടൂർ പൊലീസ് അന്വേഷിക്കുന്ന വിവരവും അറിഞ്ഞതോടെ പ്രതിയെയും പെൺകുട്ടിയെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാവിന്റെ സംരക്ഷണത്തിൽ വിടുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഹാജരായി.
Post Your Comments