KottayamLatest NewsKeralaNattuvarthaNews

ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു : യുവതി അറസ്റ്റിൽ

തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നിയായ 26 കാ​രി​യാ​ണ്​ ഒ​രു വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​വാ​സി​ക്കൊ​പ്പം നാടുവിട്ട​ത്

ച​ങ്ങ​നാ​ശ്ശേ​രി: ഒരു വയസ് മാത്രം പ്രായമുള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം നാടുവിട്ട യു​വ​തി പി​ടി​യി​ൽ. തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നിയായ 26 കാ​രി​യാ​ണ്​ ഒ​രു വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് സ​മീ​പ​വാ​സി​ക്കൊ​പ്പം നാടുവിട്ട​ത്.

ഈ മാസം 11നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അം​ഗ​ൻ​വാ​ടി​യി​ൽ​ നി​ന്ന്​ കു​ട്ടി​ക്ക് പോ​ഷ​കാ​ഹാ​രം വാ​ങ്ങു​ന്ന​തി​നാ​യി പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാണ് യു​വ​തി വീ​ട്ടി​ൽ​ നി​ന്ന്​ ഇ​റ​ങ്ങി​യ​ത്. ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും യു​വ​തി​യെ കാ​ണാ​ത്തതിനെ തുടർന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താനായിരുന്നില്ല. പിന്നീട് സ​മീ​പ​വാ​സി​യു​മാ​യു​ള്ള യു​വ​തി​യു​ടെ ഫോ​ൺ സ​ന്ദേ​ശം ക​ണ്ടെ​ത്തി. ഇ​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കുകയായിരുന്നു.

Read Also : നല്ല കിടിലൻ ക്രിസ്പി മസാലദോശ തയ്യാറാക്കാം

തുടർന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​നെ​യും കാ​ണാ​നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് ഇ​രു​വ​രെ​യും ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന്​ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button