അബുദാബി: ഡ്രൈവറില്ലാ ടാക്സികളിൽ സൗജന്യ യാത്ര സംവിധാനങ്ങൾ ഒരുക്കി അബുദാബി. സ്മാർട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്‌സി പുറത്തിറക്കിയത്. യാസ് ഐലൻഡിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന തുടങ്ങി ദ്വീപിനകത്തെ 9 സ്ഥലങ്ങളിലേക്ക് ഡ്രൈവറില്ലാ കാറുകളിൽ യാത്ര ചെയ്യാം.
Read Also: ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി: ശക്തമായ സുരക്ഷയുമായി സർക്കാർ
ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ ബയാനത്തിന്റെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് അബുദാബി റോബോ ടാക്‌സി പുറത്തിറക്കിയത്. സ്വദേശികൾക്കും വിദേശികൾക്കും ടിഎക്‌സ്എഐ ആപ്പ് ഡൗൺലോഡ് ചെയ്ത് റോബോ ടാക്‌സി ബുക്ക് ചെയ്യാമെന്ന് ബയാനത് സിഇഒ ഹസൻ അൽ ഹൊസാനി അറിയിച്ചു. ആരംഭത്തിൽ 3 ഇലക്ട്രിക്, 2 ഹൈബ്രിഡ് വാഹനങ്ങളാണ് സൗജന്യ സേവനം നടത്തിയത്.
ഗതാഗത ചട്ടങ്ങൾക്കനുസൃതമായി പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് റോബോ ടാക്‌സികളുടെ നിയന്ത്രണ ചുമതല. 10 പ്രൊഫഷണലുകൾക്കാണ് ഇത്തരത്തിൽ പരിശീലനം ലഭിച്ചത്.
Post Your Comments