ആലുവ: ഗാര്‍ഹിക പീഡന പരാതിയുമായി വരുന്നവരോട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സി.എൽ.സുധീര്‍ മോശമായി പെരുമാറിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ സുധീര്‍ കേസെടുക്കാതെ ‘എടീ’ എന്ന് വിളിച്ച് അപമാനിച്ചെന്ന് യുവതിയുടെ മൊഴി. ശനിയാഴ്ച വൈകിട്ട് പരാതി നല്‍കിയശേഷം കേസെടുക്കാനായി ഞായറാഴ്ച ഉച്ചവരെ സ്റ്റേഷനില്‍തന്നെ കാത്തുനിന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം, നിയമ വിദ്യാർഥിനി മോഫിയ പർവീണ്‍ (23) തൂങ്ങിമരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയിൽ സുധീറിനെതിരെ നടപടിയെടുത്തേക്കും. ആലുവ ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ ജീവനൊടുക്കിയത്. കൊല്ലം ഉത്ര വധക്കേസിൽ വീഴ്ച വരുത്തിയതിന് നടപടി നേടിട്ടയാളാണ് സുധീര്‍.
Post Your Comments