Latest NewsCricketNewsSports

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം പിന്മാറി

മുംബൈ: ഇന്ത്യൻ സൂപ്പർ താരം കെഎൽ രാഹുൽ ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി. ഇടതു തുടയിൽ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഹുലിന്റെ പിന്മാറ്റം. രാഹുൽ ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകില്ല എന്ന് ബിസിസിഐ വാർത്ത കുറിപ്പിൽ അറിയിച്ചു.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രാഹുൽ തിരികെയെത്തും. രാഹുൽ ഇപ്പോൾ എൻസിഎയിൽ ചികിത്സയിലാണ്. കെ എൽ രാഹുലിന്റെ പകരക്കാരനായി ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി സൂര്യകുമാർ യാദവിനെ ടീമിലേക്ക് എടുത്തു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് 2021 നവംബർ 25 ന് കാൺപൂരിൽ ആരംഭിക്കും.

Read Also:- വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍..!!

ഇന്ത്യൻ ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ചേതേശ്വര് പൂജാര (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ അശ്വിൻ, അക്സർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, സിറാജ്, പ്രസീദ് കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button