Latest NewsYouthNewsMenWomenLife Style

വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍..!!

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . വെള്ളരിക്കയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

➤ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്.

➤ ദിവസവും രാത്രി കണ്ണില്‍ രണ്ട് കഷ്ണം വെള്ളരിക്ക 20 മിനിറ്റ് വച്ചിട്ട് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാന്‍ ഏറെ നല്ലതാണ്. മലബന്ധം പലര്‍ക്കും വലിയ പ്രശ്‌നമാണ്. മലബന്ധം തടയുന്നതിന് വെള്ളരിക്ക ഏറെ നല്ലതാണ്.

➤ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്ക ജ്യൂസിനു കഴിയും.ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളരിക്ക നല്ലതാണ്.

Read Also:-ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ജീരക വെള്ളം’

➤ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് വെള്ളരിക്ക ജ്യൂസ്. ചര്‍മ്മം തിളങ്ങുന്നതിന് വെള്ളരിക്ക ജ്യൂസ് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വെള്ളരിക്ക ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button